വെള്ളിയാഴ്‌ച, ജൂലൈ 01, 2005

പതിമൂന്ന്‌ - Pathimoonnu

"കല്യാണം കഴിക്കാന്‍ പറ്റിയ പ്രായമേതാണു ?". ഊണു മെശയ്ക്കു ചുറ്റുമുള്ള പതിവു ചര്‍ച്ചയിലെ ഇന്നത്തെ വിഷയമിതായിരുന്നു.

"പതിമൂന്നു". ഉത്തരത്തിനു വേണ്ടി എനിക്കധികം ആലോചിക്കെണ്ടി വന്നില്ല.

മേശയ്ക്കു ചുറ്റും കനത്ത നിശബ്ധത. ചിലര്‍ അറപ്പോടു കൂടി നോക്കി, ചിലര്‍ അതൊരു തമാശയായി കരുതി ചിരിച്ചു. ചിലര്‍ അതിനെ കുറിച്ചു വീണ്ടും ചിന്തിച്ചു.

"പ്രകൃതിയുടെ നിയമം തെറ്റിക്കാന്‍ ഞങ്ങളാരാണു ? പതിമൂന്നാം വയസ്സില്‍ പ്രകൃതി ഞങ്ങളെ സജ്ജമാക്കുമെങ്കില്‍ പിന്നെ ഞങ്ങള്‍ക്കു എന്തിനു വേറെ നിയമം "? ഞാന്‍ വീണ്ടും സമര്‍ത്തിച്ചു.

"മാനസിക പക്വത എന്നതൊക്കെ വെറും വിഢിത്തം. ഒന്നും കാണാതെ പ്രകൃതി ഒന്നും ചെയ്യുകയില്ല". എന്നിലെ പ്രകൃതി സ്നേഹി വീണ്ടും വാചാലനായി.

"എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിയമം അനുസരിക്കുന്നു. പ്രകൃതി പറഞ്ഞ നേരത്തു ജനിക്കുന്നു, പ്രകൃതി പറഞ്ഞ നേരത്തു ഇണ ചേരുന്നു, പ്രകൃതി പറയുംബോള്‍ മരിക്കുന്നു. മനുഷ്യന്‍ മാത്രം പ്രകൃതി നിയമത്തിനു വിരുദ്ധമായി സ്വന്തം നിയമം നിര്‍മിക്കുന്നു".

ചിലര്‍ ഭക്ഷണം പാതി വഴി നിറുത്തി. ചിലര്‍ സഹതാപത്തോടു കൂടി എന്നെ നോക്കി.

"എല്ലാം പ്രായത്തിന്റെ കുഴപ്പമാണൂ, ശരിയായ പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കും".

ഒഴിഞ്ഞ മേശയ്ക്കു മുന്നിലിരുന്നു ഞാന്‍ വീണ്ടും തുടര്‍ന്നു.

(If you are finding difficulty in reading this blog - Click here to see the corresponding gif image in malayalam - Pathimoonnu)