"കല്യാണം കഴിക്കാന്‍ പറ്റിയ പ്രായമേതാണു ?". ഊണു മെശയ്ക്കു ചുറ്റുമുള്ള പതിവു ചര്‍ച്ചയിലെ ഇന്നത്തെ വിഷയമിതായിരുന്നു.
"പതിമൂന്നു". ഉത്തരത്തിനു വേണ്ടി എനിക്കധികം ആലോചിക്കെണ്ടി വന്നില്ല.
മേശയ്ക്കു ചുറ്റും കനത്ത നിശബ്ധത. ചിലര്‍ അറപ്പോടു കൂടി നോക്കി, ചിലര്‍ അതൊരു തമാശയായി കരുതി ചിരിച്ചു. ചിലര്‍ അതിനെ കുറിച്ചു വീണ്ടും ചിന്തിച്ചു.
"പ്രകൃതിയുടെ നിയമം തെറ്റിക്കാന്‍ ഞങ്ങളാരാണു ? പതിമൂന്നാം വയസ്സില്‍ പ്രകൃതി ഞങ്ങളെ സജ്ജമാക്കുമെങ്കില്‍ പിന്നെ ഞങ്ങള്‍ക്കു എന്തിനു വേറെ നിയമം "? ഞാന്‍ വീണ്ടും സമര്‍ത്തിച്ചു.
"മാനസിക പക്വത എന്നതൊക്കെ വെറും വിഢിത്തം. ഒന്നും കാണാതെ പ്രകൃതി ഒന്നും ചെയ്യുകയില്ല". എന്നിലെ പ്രകൃതി സ്നേഹി വീണ്ടും വാചാലനായി.
"എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിയമം അനുസരിക്കുന്നു. പ്രകൃതി പറഞ്ഞ നേരത്തു ജനിക്കുന്നു, പ്രകൃതി പറഞ്ഞ നേരത്തു ഇണ ചേരുന്നു, പ്രകൃതി പറയുംബോള്‍ മരിക്കുന്നു. മനുഷ്യന്‍ മാത്രം പ്രകൃതി നിയമത്തിനു വിരുദ്ധമായി സ്വന്തം നിയമം നിര്‍മിക്കുന്നു".
ചിലര്‍ ഭക്ഷണം പാതി വഴി നിറുത്തി. ചിലര്‍ സഹതാപത്തോടു കൂടി എന്നെ നോക്കി.
"എല്ലാം പ്രായത്തിന്റെ കുഴപ്പമാണൂ, ശരിയായ പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കും".
ഒഴിഞ്ഞ മേശയ്ക്കു മുന്നിലിരുന്നു ഞാന്‍ വീണ്ടും തുടര്‍ന്നു.
(If you are finding difficulty in reading this blog - Click here to see the corresponding gif image in malayalam - Pathimoonnu)
Friday, July 01, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

14 അഭിപ്രായ(ങ്ങള്‍):
പതിമൂന്നുവയസ്സിൽ കല്യാണം കഴിക്ക്യേ? ബെസ്റ്റ്. മുപ്പത്തഞ്ച് വയസ്സിൽ കെട്ടിയവർ പോലും പറയുന്നത്, കുറച്ചുകൂടെ ലേയ്റ്റാക്കായിരുന്നു., എന്നാണ്. എന്തായാലും കഥ എനിക്കിഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു.
പതിമൂന്നു വയസ്സിലോ.. !!
തരക്കേടില്ല്യ.. !!
ഇനിയും നല്ല കഥകള്‍ പോരട്ടേ...
സ്വാഗതം മൃദുൽ.
കല്യാണം നടക്കാൻ ചാൻസുണ്ടെങ്കിൽ പതിമൂന്നിലേ ആയ്ക്ക്ക്കോട്ടെ.
അതിനു മുമ്പ് ഈ ബ്ലോഗ് ഒക്കെ ഒന്ന് യൂണിക്കോഡിലാക്കാൻ പറ്റിയാൽ നന്ന്.:)
സുസ്വാഗതം പ്രിയ മൃദുൽ! ഞാൻ ഇംഗ്ലീഷിൽ തുടരാം :
if you are still not able to tame malayalam unicode, pls visit http://members.tripod.com/ViswaPrabha/unicodehelp/unicodehelp.html
and http://vfaq.blogspot.com
if you can generate this page in toolika font or any other font using varamozhi, why cant you export it to malayalam unicode by pressing ctrl+u ?
Have you installed and tried the best unicode font anjalioldlipi 0.730? If not, please install it from fonts section of varamozhi site (http://varamozhi.sourceforge.net/fonts)
we all are here to help you. Look forward to read your malayalam unicode blog!
:)
Suhruthukkale,
unicode enna sambhavam enikkithuvare vazhangaNilla. ippol enikku IE upayogichchu unicode vaayikkaan pattunnundenkilum, Mozilla upayogichchu onnum vaayikkaan pattunnilla. ellaam onnu kalangi theliyunnathu vare thoolikayil postatte. ellaaam njaan samayam labhikkumbol unicode'ilekku maattunnathaayirikkum.
ente vidditharangal vaayichcha ellaavarkkum nandhi.
Mridul
എല്ലാവരും പറഞ്ഞതനുസ്സരിച്ചു ഞാന്‍ ഇതു uni-code ആക്കി മാറ്റി
ഹി ഹി . *ബാലരമ ചിരി*. ഇതു കേട്ടായിരിക്കോ കോടതി വിവാഹപ്രായം കുറച്ചതു?
രേഷ്മ.
മൃദ്ദുലെ, പതിമൂന്ന് അതെനിക്കിഷ്ടപ്പെട്ടു
ഞാനും ഇതിനെക്കുറിച്ചോറ്ത്ത് തല പുണ്ണാക്കിയിട്ടുണ്ട്
:)
Simply nice.........
Vellam vechukazhinjal kalyanamavam.
I support . Ur justification is valid :-)
thanna yanik othiri eshttapettu sathyamanu aa prayathil athittathaya love yanik palarodum vannittundu appol yanikum thonnoyirunnu aa prayathil kallayanum kazhikkan
Hi friend.
NIce to see u r blogs. me too from u r place....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ