വ്യാഴാഴ്‌ച, നവംബർ 03, 2005

പുകവലിക്കാരന്‍ - pukavalikkaaran

ട്രയിന്‍ സ്റ്റേഷനില്‍ നിന്നു നീങ്ങി തുടങ്ങിയതേ അയാള്‍ ബീഡിക്കു തീ കൊളുത്താന്‍ ഉള്ള ശ്രമം തുടങ്ങി.

വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു ഞാന്‍ പതുക്കെ തലയുയര്‍ത്തി. മുന്നിലെ സീറ്റില്‍ ചമ്മ്രം പടിഞ്ഞു, മടിയില്‍ കീറിയ ഒരു തുവര്‍ത്തും വിരിച്ചു അതിന്റെ മുകളില്‍ പഴയ തമിഴ്‌ പത്രവും നിവര്‍ത്തി വെച്ചിരിക്കുന്ന ഒരു പാവം തമിഴന്‍. മെയ്‌ മാസത്തിലെ ഉരുകുന്ന ചൂടില്‍, ഇരിക്കാന്‍ സ്ഥലം കിട്ടിയ വേറൊരു ഭാഗ്യവാന്‍.

ചൂടും, വിയര്‍പ്പും, പിന്നെ ട്രെയിനിന്റെ ഗന്ധവും. ഇതിന്റെയിടയില്‍ ഇനി ഈ പുക കൂടി വന്നാല്‍ പിന്നെ തീര്‍ന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കേ പുകവലിക്കാരെ വെറുത്തിരുന്ന എനിക്കു പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇവിടെ ഇരുന്നു ബീഡി വലിക്കരുതെന്നു കുറച്ചു മയത്തിലും, അതിലേറെ കടുപ്പത്തിലും ഞാന്‍ അയാളെ ധരിപ്പിച്ചു.

മുഖത്തു രോഷം പ്രകടമാക്കിയെങ്കിലും ഞാന്‍ പറഞ്ഞതു അയാള്‍ അനുസരിച്ചു. തീപ്പെട്ടി കംബു കെടുത്തി നിലത്തിട്ടു അയാള്‍ ബീഡി തിരികെ പൊക്കറ്റില്‍ വെച്ചു. എല്ലാം കഴിഞ്ഞിട്ടു എന്നെ രൂക്ഷമായി ഒന്നു നോക്കുകയും ചെയ്തു. ഒരങ്കം ജയിച്ച ഗര്‍വ്വോടു കൂടി സഹയാത്രികരെ ഒക്കെ ഒന്നു നോക്കി തിരികെ ഞാന്‍ എന്റെ കഥയുടെ മായാ ലോകത്തേക്കു മടങ്ങി.

അര മണിക്കൂര്‍ കഴിഞ്ഞില്ല, ആള്‍ വീണ്ടും പുകയ്ക്കുള്ള ശ്രമം തുടങ്ങി. ഈ പ്രാവശ്യം പക്ഷെ ഞാന്‍
ശ്രദ്ധിക്കുന്നതിലും മുന്‍പു അയാള്‍ ഒരു പുക ഉള്ളിലെടുക്കുകയും ചെയ്തു.

"മാഷേ, ഇവിടെയിരുന്നു പുക വലിക്കാന്‍ പറ്റില്ലെന്നു പറഞ്ഞില്ലേ !!" സ്വരം ഉയര്‍ത്തി തന്നെയായിരുന്നു ഞാന്‍ അതു പറഞ്ഞതു "വെണമെങ്കില്‍ ആ വാതില്‍ക്കല്‍ പോയി നിന്നു വലിച്ചോളൂ"

ബീഡി കെടുത്തി അയാള്‍ എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ടു വലിച്ച പുക മെല്ലെ ഊതി കളഞ്ഞു.

ഒരു നേരത്തെ ഭക്ഷണത്തിനു പോലും കാശില്ലാത്ത ആളാണെന്നു കണ്ടാല്‍ അറിയാം. ഇവര്‍ക്കൊക്കെ ഈ ബീഡി മേടിക്കുന്ന കാശു കൊണ്ടു വല്ല ഭക്ഷണവും വാങ്ങിച്ചു കഴിക്കാന്‍ പാടില്ലേ എന്നു തുടങ്ങി ചോദ്യങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും ഒന്നും ഞാന്‍ ഉറക്കെ ചോദിച്ചില്ല. എല്ലാം മനസ്സില്‍ കുറിച്ചിട്ടു വീണ്ടും എന്റെ പുസ്തകത്തിലേക്കു മുഖം താഴ്ത്തി.

സ്റ്റേഷനുകള്‍ പിന്നിലെക്കോടിക്കൊണ്ടിരുന്നു. ഒരു പുകവലിക്കാരനു പുക ശ്വാസത്തെക്കാളും വിലപ്പെട്ടതാണെന്നു എനിക്കു മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു അവ. ഉറങ്ങാന്‍ ആയി കണ്ണുകള്‍ അടയ്ക്കുകയും, സാധിക്കാതെ വരുംബൊള്‍ ഒരു വലിയ കോട്ടുവായില്‍ ശ്രമം അവസാനിപ്പികുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍. ഷര്‍ട്ടു അഴിച്ചിടുകയും, പത്രം കൊണ്ടു കാറ്റു വീശുകയും ചെയ്തു കൊണ്ടിരുന്ന അയാള്‍ കരയില്‍ വീണ ഒരു മത്സ്യത്തെ പൊലെ അവിടെ ഇരുന്നു പിടഞ്ഞു. എല്ലാം കണ്ടു കൊണ്ടു മുന്നിലെ സീറ്റില്‍ അകമേ പുഞ്ചിരി തൂകി ഞാന്‍ ഇരുന്നു.

വണ്ടി തലശ്ശേരി എത്തിയപ്പൊള്‍
അയാള്‍ ഇറങ്ങാനുള്ള തയ്യറെടുപ്പു തുടങ്ങി. കൈയ്യിലെ മുഷിഞ്ഞ പത്രം ചുരുട്ടി സഞ്ചിയില്‍ വെച്ചിട്ടു മടിയിലെ തോര്‍ത്തെടുത്തയാള്‍ തോളത്തിട്ടു. ആ നേരം ആണു ഞാന്‍ അതു ശ്രദ്ധിച്ചതു. തോര്‍ത്തിനടിയില്‍ ഇത്ര നേരവും മറഞ്ഞു കിടന്ന, മുട്ടിനു താഴെ വെച്ചു മുറിച്ചു മാറ്റപെട്ട രണ്ട്‌ കാലുകള്‍.

എന്തു പറയേണ്ടു എന്നറിയാതെ തരിച്ചിരുന്നു പോയി ഞാന്‍. അയാളുടെ മുന്നില്‍ ഞാന്‍ അലിഞ്ഞില്ലാതായി. ഒരു നികൃഷ്ട്ട ജീവിയെ എന്ന കണക്കെ ആളുകള്‍ എന്നെ നോക്കി.

സീറ്റില്‍ നിന്നും താഴെ ഊര്‍ന്നിറങ്ങുന്നതിനിടയില്‍ അയാള്‍ എന്നെ നൊക്കുംബോള്‍ പുസ്തകത്തിനിടയില്‍ മുഖം ഒളിപ്പിക്കാന്‍ വ്യഥാ പാടു പെടുകയായിരുന്നു ഞാന്‍. താഴെ കിടന്ന ചെരുപ്പുകള്‍ കൈവിരളുകള്‍ക്കിടയില്‍ ഒതുക്കി അയാള്‍ മെല്ലെ വാതിലിനു നെരെ ഇഴഞ്ഞു നീങ്ങി. വീങ്ങുന്ന മനസ്സുമായി ഇരിക്കുന്ന എന്നില്‍ അവശേഷിച്ച വെള്ളരിപ്രാവുകളും പറന്നകന്നു.

വണ്ടി ചൂളം വിളിച്ചു തുടങ്ങിയപ്പൊള്‍ മെല്ലെ ഞാന്‍ അടുത്ത കമ്പാര്‍ട്ട്‌മന്റ്‌ ലക്ഷ്യമാക്കി നടന്നു.

(If you are finding difficulty in reading this blog - Click here to see the corresponding gif image in malayalam - Pukavalikkaaran)

27 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

:)

jaguu പറഞ്ഞു...

Hellon ;)

remember me? ;) Welcome to the Blog world!Nice to find u from the Kerala Blog Roll!

Jaguu പറഞ്ഞു...

Hey Mridul,

now how can I email you when I dont have your email id when u didnt leave it at my blog? ;) Hope u are having a good day!having a 4 day holiday here just got back from diving. :)

പെരിങ്ങോടന്‍ പറഞ്ഞു...

നല്ല കഥ!

Thulasi പറഞ്ഞു...

പാവം ആ ദിനേശ്‌ കമ്പനിക്കാരെ ഒർത്തെങ്കിലും ക്ഷമിച്ചൂടായിരുന്നോ മാഷേ?

Mridul Narayanan പറഞ്ഞു...

jaguu,
nmridul at gmail dott com

പെരിങ്ങോടരേ,
ഞാന്‍ കോഴിക്കോടു പഠിക്കുന്ന സമയത്തു ട്രയിന്‍ യാത്രയ്ക്കിടയില്‍ വെച്ചു നടന്ന സംഭവമാണിതു. ആ തമിഴനോടു ഒരു മാപ്പെങ്കിലും ചോദിക്കേണ്ടിയിരുന്നെന്നു പിന്നീടാണു തോന്നിയതു. പക്ഷെ ചോദിക്കേണ്ടിയിരുന്ന സമയം എന്തില്‍ നിന്നൊക്കെയോ ഒളിക്കുവാന്‍ ആയിരുന്നു ഞാന്‍ ശ്രമിച്ചതു. ഇനി എന്തു ചെയ്യാന്‍- "ഇഹപറ ശാപം തീരാന്‍ അമ്മേ, ഇനിയൊരു ജന്മം വീണ്ടും തരുമൊ....".

തുളസി,
:-)

വിശാല മനസ്കന്‍ പറഞ്ഞു...

കഥ കൊള്ളാം.
എന്നാലും ഇത്രക്കും വേണ്ടായിരുന്നൂ...!

JamesBright പറഞ്ഞു...

A very good story.
You have the talent to write.
My best wishes

.::Anil അനില്‍::. പറഞ്ഞു...

:)

കലേഷ്‌ കുമാര്‍ പറഞ്ഞു...

മൃദുൽ, കഥ നന്നായിട്ടുണ്ട്!
ജീവിതത്തിൽ ഇങ്ങനെ എന്തൊക്കെ സംഭവിക്കും?
തോന്നുന്ന പശ്ചാത്താപം തന്നെ അതിന്റെ പ്രായശ്ചിത്തവും! മനസ്സിൽ അത് വച്ചുകൊണ്ട് നടക്കരുത്!

evuraan പറഞ്ഞു...

സാമ്യം
തികച്ചും യാദൃശ്ഛികമാവാം...!!

--ഏവൂരാൻ

Mridul Narayanan പറഞ്ഞു...

കഥ വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

ശരിയാണല്ലോ ഏവൂരാനെ, എവിടെയൊക്കെയൊ എന്തൊക്കെയോ സാമ്യം :-)

reshma പറഞ്ഞു...

good read!
reshma.

പാച്ചപ്പൊയ്ക പറഞ്ഞു...

കണ്ണൂരിന്റെ ദിനേശ് ബീഡിയുടെ മണം കഥയിലുണ്ട്...ദിനേശ് ബീഡിയൊക്കെ ഇപ്പൊ വിത്സ്സിനൊക്കെ വഴിമാറിയപ്പൊ പാവം ബീഡി വലിക്കുന്നത് തമിഴന്‍ മാരുമാ‍യി... അതിന്റെ തുടക്കക്കാര്‍ ബൂര്‍ഷ്വകളും...
അതൊക്കെ പോട്ടെ എങ്ങിയെയാ.. നല്ല വലിയാണോ ?

മറ്റൊരു കണ്ണൂരുകാരന്‍

Jayan പറഞ്ഞു...

കേമം!

ikkaas|ഇക്കാസ് പറഞ്ഞു...

ഈ കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞവരില്‍ ഭൂരിഭാഗം പേരും, ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചും അവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും ചിന്തിക്കുന്ന രീതി തീരെ ശരിയല്ല. നമുക്കൊക്കെ നല്ല ജോലിയും ഇക്കാണുന്ന സൌകര്യങ്ങളുമൊക്കെ തന്നതാണോ ദൈവം ചെയ്ത തെറ്റ്‌? അതോ ആ തമിഴന്റെ കാലെടുത്തതോ?

മൈനാഗന്‍ പറഞ്ഞു...

I do believe that it is actually happened. I don't believe, it is a story! Feel like an actual incident.I have Some similar experience while travelling to Trichur once. Any way, good creation.

I am a new blogger. Still in English only. Will be soon to Malayalam.

http:/mynaagan.blogspot.com

saljo joseph പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
G.manu പറഞ്ഞു...

nalla bhaasha.....great

സഞ്ചാരി പറഞ്ഞു...

ജീവിതയാത്രയ്കിടയിലും,തീവണ്ടിയാത്രക്കിടയിലും കണ്ടുമുട്ടുന്ന വരോട് ഇനിമുതല്‍ പുകവലിക്കരുതെന്നു പറയുന്നതിന്നു മുന്‍പ്.....

Biby Cletus പറഞ്ഞു...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog

atnair പറഞ്ഞു...

"പുകവലിക്കാരന്‍ - pukavalikkaaran"
നല്ല കഥ! കൊള്ളാം നന്നായിട്ടുണ്ട്!ഹുദ്യമാ‍യി എഴുതി...

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തേ താങ്ങളുടെ ബ്ലോഗ്‌ അടിപൊളി. എന്റെ ബ്ലോഗ്‌ http://itworld-malayalamincomputer.blogspot.com/ ആണ്‌ കണ്ട്‌ അഭിപ്രായങ്ങള്‍ അറിയിക്കണേ,പക്ഷെ എന്തേ www.ckalari.com കണ്ടില്ല? വേഗം സികളരിയിലെ മലയാളബ്ലോഗ്‌ ഡയറക്ടറിയില്‍ സമര്‍പ്പിക്കൂ. ബ്ലോഗ്‌ പ്രസിദ്ധമാക്കൂ

Kiran പറഞ്ഞു...

ഇത് കഥയായിരുന്നോ..? ശരിക്കും ഉണ്ടായ സംഭവം പോലെ തോന്നി..

sony പറഞ്ഞു...

pukavalikaren, dear author you are seeing it from a different angle, but the real problem is the smoking. that fellow most probably lost his leg becuase of smoking. it is called buergers disease. and he will lose his other limbs and life too in near future if he did not stop it immediatly.so the real problem was one off lack of understanding for both.

LAKSHMI പറഞ്ഞു...

PUKAVALIKKARAN IS A NICE STORY. NOT ONLY A STORY BUT ALSO A GOOD EXPERIANCE

LAKSHMI പറഞ്ഞു...

PUKAVALIKKARAN IS A NICE STORY. NOT ONLY A STORY BUT ALSO A GOOD EXPERIANCE